മൂവാറ്റുപുഴ: കേരളത്തിലെ റബർ കർഷകരുടെ വിലസ്ഥിരതാ ഫണ്ട് 150ൽ നിന്ന് 200 രൂപയായി വർദ്ധിപ്പിക്കണമെന്ന് ഡീൻ കുര്യാക്കോസ് എം.പി ആവശ്യപ്പെട്ടു. കഴിഞ്ഞ യു.ഡി.ഫ് സർക്കാർ രണ്ട് ഹെക്ടറിൽ താഴെ ഭൂമിയുള്ള കർഷകർക്ക് നൽകിയ കർഷകക്ഷേമ പെൻഷനിൽ പുതിയ മാനദണ്ഡങ്ങൾ കൂട്ടിച്ചേർത്ത് പകുതിയിലേറെ കർഷകർക്ക് പെൻഷൻ നിഷേധിച്ച നടപടി പിൻവലിക്കണമെന്നും എം.പി ആവശ്യപ്പെട്ടു.