paulose90
പൗലോസ്

അങ്കമാലി: ബിഷപ്പ് മാർ തോമസ് ചക്യേത്തിന്റെ സഹോദരൻ കറുകുറ്റി ചക്യേത്ത് ചാക്കപ്പൻ മകൻ പൗലോസ് (90) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3 ന് കാർമ്മൽഗിരി (മൂന്നാംപറമ്പ്) സെന്റ്മേരീസ് പള്ളി സെമിത്തേരിയിൽ .ഭാര്യ: പരേതയായ മേരി. മക്കൾ: മേരി, സിസ്റ്റർ ലിനറ്റ് (സമരിറ്റൻ ഹോസ്പിറ്റൽ, പഴങ്ങനാട്),ജെയിംസ്, ജെസീന്ത, ഫ്‌ളവർ, റോസിലന്റ്, പോൾസൺ (ബിസിനസ്), ടോമി (ബിസിനസ്), ജോസ് (ബിസിനസ്), ഫാ. ബിജു ചക്യേത്ത് (- സെന്റ്.അഗസ്റ്റിൻ ചർച്ച്, കടമക്കുടി). മരുമക്കൾ: പരേതനായ സണ്ണി, ലീന, പരേതനായ അലക്സ്, അഗസ്റ്റിൻ, പോൾ, ഷൈനി,​ റോണി, റിന്നി.