inagu
കൂത്താട്ടുകുളം നഗരസഭ പൊതുശ്മശാനം നഗരസഭ ചെയർമാൻ റോയി എബ്രഹാം ശ്മശാനം നാടിന് സമർപ്പിക്കുന്നു

കൂത്താട്ടുകുളം: നഗരസഭയിലെയും സമീപ പഞ്ചായത്തുകളിലെയും ജനങ്ങളുടെ ദീർഘനാളത്തെ ആവശ്യമായ ആധുനിക പൊതുശ്മശാനം ടൗണിനു സമീപമുള്ള വാളായിക്കുന്നിൽ പ്രവർത്തനം ആരംഭിച്ചു. നഗരസഭ ചെയർമാൻ റോയി എബ്രഹാം ശ്മശാനം നാടിന് സമർപ്പിച്ചു. വൈസ് ചെയർപേഴ്സൺ വിജയ ശിവൻ അദ്ധ്യക്ഷയായി. എസ്.എസ്.എൽ.സി, പ്ലസ് ടു അവാർഡ് ദാനവും മികച്ച പി.ടി.എ പുരസ്കാരം നേടിയ കൂത്താട്ടുകുളം ഗവ.യു.പി സ്കൂളിനെ ആദരിക്കലും വിദ്യാഭ്യാസ സമിതി അധ്യക്ഷൻ സി.എൻ.പ്രഭകുമാർ നിർവഹിച്ചു.
ക്ഷീരകർഷകർക്കുള്ള ധനസഹായം വികസന സമിതി അദ്ധ്യക്ഷൻ സി.വി. ബേബി വിതരണം ചെയ്തു. ആർദ്രം പദ്ധതി സംസ്ഥാന അവാർഡു നേടിയ ഉദ്യോഗസ്ഥരെയും അംഗൻവാടി ജീവനക്കാരെയും ആരോഗ്യകാര്യ സമിതി അദ്ധ്യക്ഷൻ സണ്ണി കുര്യാക്കോസും ഭവനപദ്ധതി ഏറ്റവും നന്നായി പൂർത്തീകരിച്ച വ്യക്തിയെ എം.പി.ഐ ഡയറക്ടർ ഷാജു ജേക്കബും ആദരിച്ചു. പോഷകാഹാര കിറ്റ് വിതരണം ക്ഷേമകാര്യ സമിതി അദ്ധ്യക്ഷ വത്സമ്മ ബേബി നിർവഹിച്ചു. മത്സര വിജയികൾക്ക് പൊതുമരാമത്ത് സമിതി അദ്ധ്യക്ഷ ഓമന മണിയൻ പുരസ്കാരങ്ങൾ നൽകി. പ്രിൻസ് പോൾ ജോൺ, ജീനമ്മ സിബി,എൽ വസുമതി അമ്മ, നളിനി ബാലകൃഷ്ണൻ, ബിന്ദു മനോജ്, പ്രിൻസ് പോൾ ജോൺ, ഫെബീഷ് ജോർജ്, തോമസ് ജോൺ, ഗ്രേസി ജോർജ് എന്നിവർ പ്രസംഗിച്ചു. ലിനു മാത്യു സ്വാഗതവും ജൂഹി മരിയ ടോം നന്ദിയും പറഞ്ഞു.