കൊച്ചി : കഴിഞ്ഞ ഒരാഴ്ചയായി എറണാകുളം മാതാ അമൃതാനന്ദമയീ മഠത്തിൽ നടന്നുവന്ന ഗണേശോത്സവം സമാപിച്ചു. മഠം ജനറൽ സെക്രട്ടറി സ്വാമി പൂർണ്ണാമൃതാനന്ദപുരി, ബ്രഹ്മചാരി അനഘാമൃത ചൈതന്യ എന്നിവരുടെ നേതൃത്വത്തിൽ ചേരാനല്ലൂർ മഞ്ഞുമ്മൽ കവല കടവിൽ ഗണേശവിഗ്രഹം നിമജ്ജനം ചെയ്തതോടെ പരിപാടിക്ക് സമാപനമായി. വിഗ്രഹ പ്രതിഷ്ഠ, മഹാഗണപതി ഹോമം,ഗണേശപൂജ, ഗസൽ ഗായകൻ രഘുറാം കൃഷ്ണന്റെ അഭംഗ്ഭജന, വിവിധ ഭജന സംഘങ്ങളുടെ ഭക്തിഗാനാവതരണം, ഗണേശവിഗ്രഹരഥം വഹിച്ചുകൊണ്ടുള്ള ശോഭായാത്ര എന്നിവയായിരുന്നു മറ്റു പരിപാടികൾ. മാതാ അമൃതാനന്ദമയീ മഠത്തിന്റെ യുവജനവിഭാഗമായ അമൃത ധർമ്മധാര യുടെ (അയുദ്ധ്) നേതൃത്വത്തിലായിരുന്നു ഗണേശോത്സവം സംഘടിപ്പിച്ചത്.