മൂവാറ്റുപുഴ: പായിപ്ര എ.എം. ഇബ്രാഹിം സാഹിബ് മെമ്മോറിയൽ ലെെബ്രറിയുടെ നേതൃത്വത്തിൽ വിവിധ പരിപാടികളോടെ ഓണാഘോഷംസംഘടിപ്പിച്ചു . കുട്ടികളുടേയും വനിതകളുടേയും , മുതിർന്നവരുടേയും കലാ മത്സരങ്ങൾ നടത്തി. മാവേലിയെ വരവേൽക്കുന്നതിനായി പൂക്കളം തീർത്തു. സാംസ്ക്കാരിക സമ്മേളനത്തിൽ ലെെബ്രറി പ്രസിഡന്റ് എം.കെ. ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു. കവി കുമാർകെ. മുടവൂർ സമ്മേളനം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എം.എസ്. ശ്രീധരൻ മത്സര വിജയികൾക്ക് സമ്മാനങ്ങൾ നൽകി. , ആനി ജോർജ്ജ് , സി.എൻ. കുഞ്ഞുമോൾ എന്നിവർ സംസാരിച്ചു.