കൊച്ചി: സ്ത്രീ വിമോചനത്തിന്റെ സന്ദേശം പകരുന്ന 'കണ്ണകി'യുടെയും യോഗയുടെ പ്രസക്തി വിളിച്ചോതുന്ന 'കുണ്ഡലിനിപ്പാട്ടി'ന്റെയും നൃത്താവിഷ്‌കാരങ്ങൾ ജനശ്രദ്ധ നേടുന്നു.ഓണം വാരാഘോഷത്തോടനുബന്ധിച്ച് കാഞ്ഞൂർ സർവ്വീസ് സഹകരണ ബാങ്ക് സംഘടിപ്പിച്ച കലാ സായാഹനത്തിലാണ് ശ്രീശങ്കരാ സ്കൂൾ ഒഫ് ഡാൻസിലെ
നാല് അദ്ധ്യാപികമാർ ഈ നൃത്ത രൂപങ്ങൾ അവതരിപ്പിച്ചത്. 150 വർഷം മുമ്പ് ശ്രീനാരായണഗുരുദേവൻ രചിച്ച കുണ്ഡലിനിപ്പാട്ടിനെ ആസ്പദമാക്കി യോഗയും നൃത്തവും സമന്വയിപ്പിച്ച് പ്രത്യേക വെളിച്ച നിയന്ത്രണത്തോടെ വേദിയിൽ എത്തിച്ചത് അനില ജോഷിയാണ് .

മീനാക്ഷി വി.പി., ശ്രീക്കുട്ടി മുരളി, അഞ്ജന പി.സത്യൻ എന്നിവർ കണ്ണകിയെ അവിസ്മരണീയമാക്കി. ഡോ.സി.പി.ഉണ്ണികൃഷ്ണൻ ആണ്

നൃത്ത സംവിധാനം . നൃത്ത ഏകോപനം നർത്തകി
സുധാ പീതാംബരൻ. സംഗീത സംവിധാനം തൃശൂർ ഗോപി, എം.എസ്.ഉണ്ണികൃഷ്ണൻ.