avard
സംസ്ഥാന സർക്കാരിന്റെ മികച്ച അദ്ധ്യാപികക്കുള്ള അവാർഡ് തിരുവന്തപുരത്ത് നടന്ന ചടങ്ങിൽ ഫാത്തിമയ്ക്ക് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് സമ്മാനിക്കുന്നു

മൂവാറ്റുപുഴ: സംസ്ഥാന സർക്കാരിന്റെ മികച്ച അദ്ധ്യാപികക്കുള്ള അവാർഡ് ഫാത്തിമ ടീച്ചർ ഏറ്റുവാങ്ങി . വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥിൽ നിന്നാണ് അവാർഡ് ഏറ്റുവാങ്ങിയത് .10000 രൂപയും പ്രശസ്തി പത്രവും ശില്പവുമാണ് അവാർഡ്. അവാർഡ് തുക അതേ വേദിയിൽ വച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു. ഇൗസ്റ്റ് മാറാടി വൊക്കേഷണൽ ഹയർസെക്കൻഡറി സ്ക്കൂൾ പ്രിൻസിപ്പാലയി ജോലിചെയ്തിരുന്ന ഫാത്തിമ ടീച്ചർ അടുത്ത നാളിലാണ് തട്ടക്കുഴ വി എച്ച് എസ് എസിയിലേക്ക് സ്ഥലംമാറിയത്. താൻ ജോലി ചെയ്യുന്ന പ്രദേശത്തെ സാമൂഹ്യ സാംസ്ക്കാരിക മേഖലകളിൽ ഇടപെട്ട് സാമൂഹ്യ പുരോഗതിക്ക് പുത്തൻ ആശയങ്ങൾ രൂപപ്പെടുത്തി കുട്ടികൾക്ക് പകർന്ന് നൽകുന്നതിന് ഫാത്തിമ ശ്രദ്ധിച്ചിരുന്നു.