കൊച്ചി: മാർക്കറ്റിംഗ് സഹകരണ സംഘങ്ങൾ പൊതുവേ ക്ഷയിച്ചുകൊണ്ടിരിക്കുമ്പോൾ ഏറെകാലത്തിന് ശേഷം മാർക്കറ്റ്‌ഫെഡ് ലാഭം നേടിയത് അഭിനന്ദനാർഹമാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. കേരജം ബ്രാൻഡ് ഭക്ഷ്യഎണ്ണകളുടെ പ്രചരണപരിപാടിയുടെ സമാപനവും കേരജം നല്ലെണ്ണയുടെ ബ്രാൻഡ് സമർപ്പണവും ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാർക്കറ്റ്ഫെഡിന്റെ നവീകരിച്ച വെബ്‌സൈറ്റിന്റെ ഉദ്‌ഘാടനം ഹൈബി ഈഡൻ എം.പി നിർവഹിച്ചു. മാർക്കറ്റ്‌ഫെഡ് ചെയർമാൻ അഡ്വ.സോണി സെബാസ്റ്റ്യൻ അദ്ധ്യക്ഷനായിരുന്നു. മാനേജിംഗ് ഡയറക്ടർ ഡോ.എസ്.കെസനിൽ , വൈസ് ചെയർമാൻ എൻ.പി.പൗലോസ്, ഡയറക്ടർ നാരായണൻ നായർ തുടങ്ങിയവർ സംസാരിച്ചു