കൊച്ചി : കലൂർ ആസാദ് റോഡിലെ റോയൽ ബ്രദേഴ്സ് സംഘടിപ്പിച്ച അമ്മമാർക്കുള്ള ഒാണക്കിറ്റ് വിതരണവും ഒാണാഘോഷ പരിപാടികളും വനിതാ കമ്മിഷൻ ചെയർപേഴ്സൺ എം.സി. ജോസഫൈൻ ഉദ്ഘാടനം ചെയ്തു. ആസാദ് റോഡിലെ എസ്.എൻ.ഡി.പി മന്ദിരത്തിൽ നടന്ന ചടങ്ങിൽ 500 അമ്മമാർക്ക് ഒാണക്കിറ്റുകൾ വിതരണം ചെയ്തു. ബാംബു കോർപ്പറേഷൻ ചെയർമാൻ കെ.ജെ. ജേക്കബ്, കലാഭവൻ ഡയറക്ടർ കെ.എ. അലി അക്ബർ, വി.വി. പ്രവീൺ, ഗാൽവിൻ ആന്റണി, എസ്.എൻ.ഡി.പി യോഗം കലൂർ ശാഖാ പ്രസിഡന്റ് പി.എ. തമ്പി, ക്ളബ് പ്രസിഡന്റ് പി.ജി. കുഞ്ഞുമോൻ, സെക്രട്ടറി ജോജോ ജോസഫ്, എ.ജെ. ബാബു. സോജൻ ആസാദ് റോഡ്, രാജേഷ് ഗജരിവാൾ എന്നിവർ പ്രസംഗിച്ചു. ചിത്രകാരി നസ്രിനെ ചടങ്ങിൽ ആദരിച്ചു. തുടർന്ന് കോമഡിഷോ, ഒാണപ്പാട്ട് തുടങ്ങിയവ അരങ്ങേറി.