കൊച്ചി : ഓണാവധിയുടെ മറവിൽ അനധികൃതമായി പാറ, മണ്ണ് ഖനനവും നിലം നികത്തലും നടത്തുന്നത് തടയാൻ എല്ലാ താലൂക്കുകളിലും തഹസിൽദാർമാരുടെ നേതൃത്വത്തിൽ പ്രത്യേക സ്‌ക്വാഡുകൾ രൂപീകരിച്ചു. നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ എസ്. സുഹാസ് അറിയിച്ചു.