mruga
മൃഗങ്ങളെ പീഡിപ്പിക്കുന്നതിനെതിരെ വീഗൻ ഇന്ത്യ പ്രവർത്തകർ കൊച്ചിയിൽ നടത്തിയ പ്രചാരണം

കൊച്ചി : മൃഗങ്ങളെ ചൂഷണം ചെയ്യുന്നതിനും ദ്രോഹിക്കുന്നതിനുമെതിരെ മൃഗസംരക്ഷണ പ്രസ്ഥാനമായ വീഗൻ ഇന്ത്യയുടെ ആഭിമുഖ്യത്തിൽ കൊച്ചിയിൽ പ്രചാരണം സംഘടിപ്പിച്ചു. പനമ്പിള്ളിനഗറിലെ സ്ട്രീറ്റ്‌സ്‌കേപ്പിലായിരുന്നു പ്രചാരണം. കറുത്ത വസ്ത്രങ്ങളും മാസ്‌ക്കുകളും ധരിച്ചെത്തിയ പ്രവർത്തകർ മൃഗങ്ങളോട് അനുകമ്പ പ്രകടിപ്പിക്കുന്ന സന്ദേശങ്ങൾ എഴുതിയ പ്ലക്കാർഡുകൾ, വീഡിയോകൾ തുടങ്ങിയവ പ്രദർശിപ്പിച്ചു.