കോലഞ്ചേരി: പട്ടിമറ്റത്ത് വെള്ളിയാഴ്ച മുതൽഇടയ്ക്ക് പോയും, ഇടയ്ക്ക് വന്നും കറണ്ടിന്റെ കളി . ഉത്രാടപ്പാച്ചിലിൽ കറണ്ടിന്റെ കളി വ്യാപാരികളെയാണ് ഏറെ വലച്ചത്. ഇന്നലെ ഉച്ച മുതൽ മഴ തുടങ്ങിയതോടെ കടകളിലുണ്ടായ വെളിച്ചക്കുറവ് കറണ്ട് കൂടി പോയതോടെ ഇരുട്ടായി. ഓണത്തിരക്കിൽ കടകളിലെത്തിയവരേയും ഇതു ബാധിച്ചു. മിക്ക കടകളിലും കമ്പ്യൂട്ടർ ബില്ലിംഗാണ് .കറണ്ട് വരാൻ ഇടവേള കൂടുതൽ എടുക്കുന്നതോടെ ബില്ലിംഗ് സംസവിധാനങ്ങളും തകരാറിലായി. ഫീഡറിലെതകരാറാണ് കറണ്ട് ഇടയ്കിടെ പോകാനിടയാക്കുന്നതെന്നാണ് കെ.എസ്.ഇ.ബി നല്കിയ വിശദീകരണം. ഫീഡർ മാറ്റുന്നതിനായി സപ്ളെ ഓഫ് ചെയ്യുന്നതാണ് ഇടയ്ക്കിടെയുള്ള വൈദ്യുത തടസ്സത്തിനു കാരണം. തകരാർ വൈകാതെ പരിഹരിക്കുമെന്നും അധികൃതർ പറഞ്ഞു.