sisu
എറണാകുളം ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ 'തണൽ ' ശിശു പരിചരണ കേന്ദ്രത്തിൽ സംഘടിപ്പിച്ച ഓണാഘോഷം സിനിമ സീരിയൽ താരം ഗായത്രി ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി : എറണാകുളം ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ കടവന്ത്ര 'തണൽ ' ശിശു പരിചരണ കേന്ദ്രത്തിൽ ഓണം ആഘോഷിച്ചു. സിനിമാ സീരിയൽ താരം ഗായത്രി ആഘോഷം ഉദ്ഘാടനം ചെയ്തു. ശിശു ക്ഷേമസമിതി ഉപാദ്ധ്യക്ഷൻ അഡ്വ. കെ.എസ്. അരുൺകുമാർ അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ. ഡി. സലിംകുമാർ, കെ.കെ. പ്രദീപ്കുമാർ, എൻ.കെ. പ്രദീപ്, പി. അംബിക എന്നിവർ സംസാരിച്ചു. സമിതി സെക്രട്ടറി സുനിൽ ഹരീന്ദ്രൻ സ്വാഗതവും രശ്‌മി ആസാദ് നന്ദിയും പറഞ്ഞു. അമ്മത്തൊട്ടിൽ വഴി തണലിലെത്തിയ വിഷ്ണു, വൈഷ്ണവി (സീനിയർ ), വൈഷ്ണവി (ജൂനിയർ ), അനുഷ്മ എന്നിവർക്ക് ഓണക്കോടികൾ സമ്മാനിച്ചു.