കോലഞ്ചേരി: മണ്ണൂർ ശാഖയുടെ പ്രാർത്ഥന മന്ദിരത്തിൽ ഗുരുദേവ പ്രതിഷ്ഠ നാളെ നടക്കും. രാവിലെ 6 നു തുടങ്ങുന്ന ഗണപതി ഹോമത്തെ തുടർന്ന് ചേരാനല്ലൂർ ശങ്കര നാരായണ ക്ഷേത്രത്തിലെ മേൽശാന്തി ടി.വി ഷിബു മുഖ്യ കാർമ്മികത്വം വഹിക്കും. വെള്ളിയാഴ്ച നടക്കുന്ന ജയന്തി ദിന സമ്മേളനം കുന്നത്തുനാട് യൂണിയൻ അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റി കൺവീനർ സജിത് നാരായണൻ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് ഇ.ജി ശ്രീജിത് അദ്ധ്യക്ഷത വഹിക്കും. സെക്രട്ടറി സതീഷ് കെ.വി ,എൻ.എ ഗംഗാധരൻ തുടങ്ങിയവർ സംസാരിക്കും.