duck
റോഡിലെ വെള്ളക്കെട്ടുകളിൽ യൂത്ത് ഫ്രണ്ട് (ജേക്കബ്) ആലുവ നിയോജകമണ്ഡലം പ്രവർത്തകർ താറാവിനെയിറക്കിയപ്പോൾ

ആലുവ: നഗരത്തിൽ കുണ്ടും കുഴിയും നിറഞ്ഞ റോഡുകൾ അടിയന്തരമായി നന്നാക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ഫ്രണ്ട് (ജേക്കബ്) പ്രവർത്തകർ താറാവിനെ ഇറക്കി പ്രതിഷേധിച്ചു. ആലുവ മാർക്കറ്റ് റോഡിലുള്ള വലിയ വെള്ളക്കെട്ടിലാണ് താറാവിനെ ഇറക്കിയത്. ജനങ്ങളുടെ ദുരിതയാത്രയ്ക്ക് പരിഹാരം കണ്ടില്ലെങ്കിൽ വരും ദിവസങ്ങളിൽ റോഡ് ഉപരോധമടക്കമുള്ള പ്രതിഷേധ സമരപരിപാടികളുമായി രംഗത്തിറങ്ങുമെന്ന് പ്രതിഷേധസമരം ഉദ്ഘാടനം ചെയ്തു. യൂത്ത് ഫ്രണ്ട് (ജേക്കബ്) സംസ്ഥാന ജനറൽ സെക്രട്ടറി പ്രിൻസ് വെള്ളറക്കൽ പറഞ്ഞു. നിയോജകമണ്ഡലം പ്രസിഡന്റ് ഡയസ് ജോർജ് അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ നിഥിൻ സിബി, ആൽബിൻ പ്ലാക്കൽ, ലിന്റോ നെല്ലിശേരി, സഞ്ജയ്, സാൻജോ ജോസ്, ഗോകുൽ രാജൻ, ഫെനിൽ പോൾ, അഷ്‌കർ, ഉടയപ്പൻ എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.