വൈപ്പിൻ: രാജഗിരി ഔട്ട്‌റീച്ച് എടവനക്കാട് ഗ്രാമപഞ്ചായത്തിലെ സ്‌പോൺസർഷിപ്പ് പദ്ധതിയിൽപ്പെട്ട വിദ്യാർത്ഥികളുടെ ഓണാഘോഷം ഗവ. യു.പി സ്‌കൂളിൽ ഞാറക്കൽ സി.ഐ മുരളി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ സുജാത രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. രാജഗിരി ഔട്ട്‌റീച്ച് പ്രൊജക്ട് ഡയറക്ടർ മീന കുരുവിള, സോണൽ സർവീസ് ഓഫീസർ മരിയ ടെൻസി, ഡെവലപ്‌മെന്റ് പ്രൊമോട്ടർ ലിൻഡ സിജോ, ഡെവലപ്‌മെന്റ് ഓഫീസർ കെ.യു. രഞ്ജിത്ത്, അസീന സെലാം, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു ബെന്നി, ഗ്രാമവികസന സമിതി പ്രസിഡന്റ് മഞ്ജു രാജേഷ് , വിനിത ബാലകൃഷ്ണൻ, എന്നിവർ പ്രസംഗിച്ചു. തുടർന്ന് പൂക്കളമത്സരം, കലാകായിക മത്സരങ്ങൾ കലാപരിപാടികൾ എന്നിവ നടന്നു. സമാപന സമ്മേളനം നടൻ അമിത് ചക്കാലക്കൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ.യു ജീവൻമിത്ര അദ്ധ്യക്ഷത വഹിച്ചു. പി.കെ. നടേശൻ പ്രസംഗിച്ചു.