വൈപ്പിൻ: മനസ് സ്വയം സഹായ സംഘത്തിന്റെ നേതൃത്വത്തിൽ സൗജന്യ അരിവിതരണം ജില്ലാ പഞ്ചായത്ത് അംഗം റോസ്‌മേരി ലോറൻസ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് വിനു വി.ജി. അധ്യക്ഷത വഹിച്ചു. രവീന്ദ്രൻ ബോൾഗാട്ടി മുഖ്യ പ്രഭാഷണം നടത്തി. പി. എസ്. ദയാനന്ദൻ അനുസ്മരണ പ്രഭാഷണം അനന്ദൻ പൊഴിക്കൽ, വിശ്വനാഥൻ കൈവളപ്പിൽ എന്നിവർ നടത്തി. സെക്രട്ടറി കെ. ബി. ലോഹിതാക്ഷൻ സംസാരിച്ചു.