വൈപ്പിൻ: കൊച്ചി താലൂക്ക് കെട്ടിട നിർമ്മാണ തൊഴിലാളി സ്വതന്ത്ര യൂണിയൻ ഞാറയ്ക്കൽ ഓഫീസ് നിർമ്മാണ ഫണ്ട് ഉദ്ഘാടനവും മുൻകാല പ്രവർത്തകരുടെ സംഗമവും ചെറായിയിൽ നടന്നു. പ്രസിഡന്റ് കെ. ജി. തങ്കച്ചൻ, ജനറൽ സെക്രട്ടറി സി.കെ. ബാബു, കെ.എഫ്‌.സി.എൽ സംസ്ഥാന പ്രസിഡന്റ് കെ.ജെ. തോമസ്, ടി.എം. സെബാസ്റ്റ്യൻ, കെ.എം. ഫ്രാൻസിസ്, എ.എ. ആന്റണി തുടങ്ങിയവർ പ്രസംഗിച്ചു. പെൻഷൻഫോറം രൂപീകരണം ഐ. ആർ. സെബാസ്റ്റ്യൻ നിർവഹിച്ചു. ഫണ്ട് ഉദ്ഘാടനം വി. കെ. ശശിയിൽ നിന്ന് ഏറ്റുവാങ്ങി. മുൻ പ്രസിഡന്റ് എം. വി. ദേവസി ഉദ്ഘാടനം ചെയ്തു.