ചോറ്റാനിക്കര : ആമ്പല്ലൂർ ഗ്രാമീണ വായനശാലയിലെ ഓണാഘോഷം ആമ്പല്ലൂർ സഹകരണ ബാങ്ക് പ്രസിഡന്റ് എൻ.പി. രാജീവ് ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് മേരിഡാനിയൽ അദ്ധ്യക്ഷയായിരുന്നു. സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ് ജീവൽശ്രീപിള്ളയ്ക്കും മത്സരവിജയികളായ വിദ്യാർത്ഥികൾക്കും ഉപഹാരങ്ങൾ നൽകി. മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.വി. ഗോപാലൻ, കെ. ഹരിദാസ്, എൻ.കെ. വേണുഗോപാൽ, പി.വി. രാജപ്പൻ എന്നിവർ സംസാരിച്ചു. പായസവിതരണവമുണ്ടായിരുന്നു.