നെടുമ്പാശേരി: മക്കയിലേക്ക് പോകാനെത്തിയ 200 ഓളം പേർ തിങ്കളാഴ്ച രാത്രി കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ കുടുങ്ങി. പൊലീസ് ഇടപെട്ട് 17 പേർ ഒഴികെയുള്ളവരെ ബംഗളുരു വഴി യാത്രയാക്കി.
പെരുമ്പാവൂരിലെ സ്വകാര്യ ഏജൻസിയുടെ ടിക്കറ്റ് പ്രശ്നങ്ങളാണ് പ്രതിസന്ധിക്ക് കാരണം.
ആലുവ ഡിവൈ.എസ്.പി ജി. വേണു ചർച്ച നടത്തിയാണ് രാത്രി ഒരു മണിയോടെ പ്രശ്നം പരിഹരിച്ചത്. 100ഓളം പേർ ബസ് മാർഗവും 60 പേർ വിമാനമാർഗവും ബംഗളൂരുവിലേക്ക് പോയാണ് യാത്ര തുടർന്നത്.