കോലഞ്ചേരി: കുടുംബശ്രീ വില്പന സ്റ്റാളിൽ ഉല്പന്നങ്ങൾ പൊതു വിപണിയേക്കാൾ വില കൂട്ടി വില്ക്കുന്നതായി പരാതി. കുന്നത്തുനാട് പഞ്ചായത്ത് കുടുംബശ്രീ വില്പന സ്റ്റാളിനെകുറിച്ചാണ് പരാതി. . ഒരു കിലോ വെളിച്ചെണ്ണ പൊതു വിപണിയിൽ 180 രൂപയ്ക്ക് വില്ക്കുമ്പോൾ കുടുംബ ശ്രീ വിപണന വില 220 രൂപയാണ് , ശർക്കര വരട്ടി 250 രൂപയ്ക്ക് പൊതു വിപണിയിൽ ലഭിക്കുമ്പോൾ 400 രൂപയാണ് കുടുംബശ്രീ വില, കായ ഉപ്പേരി 300. പൊതു വിപണിയിലും 400 .. കുടുബ ശ്രീ അംഗങ്ങൾക്ക് 200 രൂപയുടെ കൂപ്പൺ മുൻ കൂർ തുക വാങ്ങി നല്കിയിട്ടുണ്ട് ഈ കൂപ്പൺ വഴിയാണ് വില്പന നടക്കുന്നത്. വില അല്പം കൂടിയാലും കൂപ്പൺ മുൻ കൂർ വാങ്ങുന്നതു കൊണ്ട് ഉല്പന്നങ്ങൾ വാങ്ങിയേ പറ്റു. പൊതു വിപണിയേക്കാൾ വില കുറച്ചു നല്കാൻ സർക്കാർ നിർദ്ദേശമില്ലെന്നുംകുടുംബ ശ്രീ അംഗങ്ങൾ മാത്രം വാങ്ങുന്നതു കൊണ്ടാണ് ണ് വില കൂട്ടി നൽകുന്നതെന്നും ചെയർപേഴ്സൺരമ പറഞ്ഞു.
കലർപ്പില്ലാതെ, മായമില്ലാതെ ശുദ്ധത ഉറപ്പു വരുത്തി കുടുംബ ശ്രീ അംഗങ്ങൾ തന്നെ ഉല്പാദിപ്പിക്കുന്ന സാധനങ്ങളാണ് വില്പനയ്ക്ക് വച്ചിരുക്കുന്നത് , സബ് സിഡി നല്കി ചെറുകിട ഉല്പാദകരെ സംരക്ഷിക്കുന്നതോടൊപ്പം അവരുടെ ഉല്പന്നങ്ങൾക്ക് മാന്യമായ വില ലഭ്യമാക്കുന്നതു കൊണ്ടാണ് വില കൂടിയത് .രമ,സി.ഡി.എസ് ചെയർ പേഴ്സൺ.