പുക്കാട്ടുപടി : വള്ളത്തോൾ സ്മാരക വായനശാല പ്രസിദ്ധീകരിക്കുന്ന പ്രദേശം മാസികയുടെ ഓണം ലക്കത്തിന്റെ പ്രകാശനം കവി സന്തോഷ് കോടനാട് നിർവഹിച്ചു. കൃപ റോസ് സാജു, ഫെമി ഷാജി എന്നിവർ മാസിക ഏറ്റുവാങ്ങി.
മാസിക ചീഫ് എഡിറ്റർ ജോഷി ജോർജ്, കിഴക്കമ്പലം ഗ്രാമ പഞ്ചയാത്ത് മുൻ പ്രസിഡന്റ് കെ.വി. ഏലിയാസ്, എഡിറ്റർ ബെന്നി മാത്യു, സെക്രട്ടറി മഹേഷ് കെ.എം, പ്രസിഡന്റ് ബി.സി. മാത്യു, ഡോ. വി രമാകുമാരി, പി.ജി.സജീവ്, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് പി.എം. അഷ്‌റഫ്, സി.ജി. ദിനേശ് തുടങ്ങിയവർ പങ്കെടുത്തു.