മൂവാറ്റുപുഴ: എം.സി റോഡിലെ മുവാറ്റുപുഴയ്ക്കും കൂത്താട്ടുകുളത്തിനും ഇടയിൽ ഈസ്റ്റ് മാറാടി കെ.എസ്.ഇ.ബി സബ് സ്റ്റേഷനു എതിർവശത്തെ റോഡിന്റെ വശങ്ങൾ ഇടിഞ്ഞു. അപകടങ്ങൾ പതിവായി. ഇരുചക്രവാഹനങ്ങളും ചരക്ക് വാഹനങ്ങളും, സൂപ്പർഫാസ്റ്റ് ബസുകളും ഉൾപ്പെടെ ആയിരക്കണക്കിന് വാഹനങ്ങൾ കടന്നു പോകുന്ന ഈ റോഡിന്റെ സംരക്ഷണ ഭിത്തി തകർന്ന് പതിനഞ്ച് ദിവസം കഴിഞ്ഞു. ഇരുമ്പു പാട്ടയും, ചെടികളും, കല്ലുകളും റോഡിൽ കയറ്റി വച്ച് അധികൃതർ മാറിനിൽക്കുകയാണ്. രാത്രി അപകടസാദ്ധ്യതകാണിക്കുന്ന റിഫ്ലക്ടറോ മറ്റു സംവിധാനമോ ഇവിടെയില്ല.
നുറുകണക്കിന് വിദ്യാർത്ഥികൾക്കുംമറ്റും കാൽനട യാത്ര പോലും ദുഃസഹമായി. ഈ സ്ഥലമെത്തുമ്പോൾ കാൽ നടയാത്രക്കാർക്ക് നടുറോഡിലൂടെ കയറി നടക്കേണ്ടി വരുന്നു. രാത്രിയായാൽ വെളിച്ചക്കുറവു മൂലം റോഡിൽ വച്ചിരിയ്ക്കുന്ന കല്ലുകളിലും മറ്റും തട്ടി നിരവധി അപകടങ്ങൾ നടക്കുന്നുണ്ട്. കോടതിയും ഇക്കാര്യത്തിൽ ഇടപെട്ടിട്ടുണ്ട്.
ഈസ്റ്റ് മാറാടി സർക്കാർ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവ്വീസ് സ്കീം യൂണിറ്റിലെ വിദ്യാർത്ഥികൾ അധികാരികൾക്ക് പരാതി നൽകി
റോഡിന്റെ വശം ഇടിഞ്ഞിട്ടും നടപടിയില്ല
രാത്രി വെളിച്ചക്കുറവ്
റോഡിൽ തട്ടിവീണും അപകടം