പറവൂർ : ദക്ഷിണ മൂകാംബിക ക്ഷേത്രത്തിൽ നവരാത്രി മഹോത്സവ സംഭാവന കൂപ്പൺ വിതരണ ഉദ്ഘാടനം നാളെ (വ്യാഴം) വൈകിട്ട് 6.30ന് സിനിമാ പിന്നണി ഗായകൻ മധു ബാലകൃഷ്ണൻ നിർവഹിക്കും. ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് ശശികുമാർ അദ്ധ്യക്ഷത വഹിക്കും. നവരാത്രി ആഘോഷം 29 ന് ആരംഭിച്ച് ഒക്ടോബർ എട്ടിന് വിജയദശമിയോടെ സമാപിക്കും.