cpm
എം.ജെ.ഡേവീസ് അനുസ്മരണസമ്മേളനം സി.പി.എം ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ ഉദ്ഘാടനം ചെയ്യുന്നു.

അങ്കമാലി: സി.പി.എം നേതാവ് എം.ജെ. ഡേവീസിന്റെ ഒന്നാം ചരമവാർഷികദിനാചരണം നടത്തി. കരിങ്ങാലിക്കാട് നിർമ്മിച്ച സ്മൃതിമണ്ഡപം കേന്ദ്ര കമ്മിറ്റിഅംഗം എം.സി. ജോസഫൈനും ചന്ദ്രപ്പുര ജംഗ്ഷനിൽ നിർമ്മിച്ച സ്മൃതിമണ്ഡലം ജില്ലാ കമ്മിറ്റിഅംഗം പി.ജെ. വർഗീസും അനാച്ഛാദനം ചെയ്തു. അനുസ്മരണ സമ്മേളനം ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ ഉദ്ഘാടനം ചെയ്തു. ടി.പി. ദേവസിക്കുട്ടി അദ്ധ്യക്ഷനായി. കെ.എ. ചാക്കോച്ചൻ, കെ. തുളസി, കെ.കെ. ഷിബു തുടങ്ങിയവർ പ്രസംഗിച്ചു.