കൊച്ചി : പൊളിച്ചുനീക്കാൻ സുപ്രീം കോടതി ഉത്തരവിട്ട മരടിലെ ഫ്ളാറ്റുകൾ ക്രമവത്കരിച്ച് താമസക്കാരെ കുടിയൊഴിപ്പിക്കുന്നത് തടയാൻ നടപടി സ്വീകരിക്കണമെന്ന് ഹൈബി ഈഡൻ എം.പി. കേന്ദ്ര പരിസ്ഥിതിമന്ത്രി പ്രകാശ് ജാവദേക്കർക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.
ഫ്ളാറ്റുകളിലെ താമസക്കാരുടെ താല്പര്യം സംരക്ഷിക്കാൻ അറ്റോർണി ജനറൽ പോലെ മുതിർന്ന അഭിഭാഷകരെ സുപ്രീം കോടതിയിൽ നിയോഗിക്കണം. വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ വാദം കേൾക്കാതെയാണ് സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചതെന്ന് അദ്ദേഹം നിവേദനത്തിൽ ഉന്നയിച്ചിട്ടുണ്ട്.