കോലഞ്ചേരി: കൊച്ചി ധനുഷ്കോടി ദേശീയ പാത കടന്നു പോകുന്ന കോലഞ്ചേരിയിൽ ഉത്രാടപ്പാച്ചിലിനിടയിൽ രാവിലെ തുടങ്ങിയ വാഹന കുരുക്കിന് വൈകിട്ടുംപരിഹാരമായില്ല. കോലഞ്ചേരി മെഡിക്കൽ കോളേജിലേയ്ക്കെത്തുന്ന ആംബുലൻസുകളും എറണാകുളത്തെ വിവിധ ആശുപത്രികളിലേയ്ക്കു പോകേണ്ടവരും കുരുക്കിൽ പെട്ടു. പൊലീസ് സ്ഥലത്തുണ്ടായിരുന്നുവെങ്കിലും മണിക്കൂറുകൾ പണിപ്പെട്ടാണ് ആംബുലൻസുകൾ പോലും കടത്തി വിട്ടത്.ദേശീയ പാത വഴി പോകുന്ന ടൂറിസ്റ്റുകളടക്കമുള്ളവർ മണിക്കൂറുകളോളം ദേശീയ പാതയിൽ കുരുങ്ങി. കോലഞ്ചേരി ടൗണിലെ മൂവാറ്റുപുഴ ഭാഗത്തേയ്ക്കു പോകുന്ന ബസ് സ്റ്റോപ്പ് ടൗണിലാണ്, ബസ് ബേ ഇല്ലാത്ത ഇവിടെ കെ.എസ്,ആർ.ടി.സി ഉൾപ്പെടയെുള്ള ബസുകൾ ദേശീയ പാതയിൽ നിർത്തുന്നതോടെ കുരുക്ക് വർദ്ധിക്കും ഇതേ ബസ് സ്റ്റോപ്പിനടുത്ത് നിന്നുമാണ് പെരുമ്പാവൂർ ഭാഗത്തേയ്ക്ക് വാഹനങ്ങൾ തിരിഞ്ഞു പോകേണ്ടത്. ഈ വാഹനങ്ങൾ ദേശീയ പാതയിൽ നിന്നും തിരിയുന്നത് എറണാകുളം ഭാഗത്ത് നിന്നു വരുന്ന വാഹനങ്ങൾക്ക് ഗതാഗത കുരുക്കുണ്ടാക്കും. ഇതേ ദേശീയ പാതയിൽ കോലഞ്ചേരി മെഡിക്കൽ കോളേജിനു മുന്നിലുള്ള ബസ് സ്റ്റോപ്പുമുണ്ട് .മൂവാറ്റുപുഴയിൽ നിന്നും വരുന്നതും പോകുന്നതുമായ ബസുകൾ ഇവിടെ ദേശീയ പാതയിൽ നിർത്തുന്നതും ഗതാഗത കുരുക്ക് വർദ്ധിപ്പിക്കുന്നു. . രണ്ടു ദിവസമായി തുടരുന്ന കുരുക്ക് സാധനങ്ങൾ വാങ്ങാനെത്തിയവരെയും വ്യാപാരികളെയും വലച്ചു. ഓട്ടോ റിക്ഷകളും കുരുക്കിൽ പ്പെട്ടതോട‌െ ഉത്രാടപാച്ചിലിനെത്തിയവർ പായാൻ വഴിയില്ലാതെ നിന്നു കുരുങ്ങി.

ദേശീയ പാതയ്ക്കിരു വശവും വ്യാപാര സ്ഥാപനങ്ങളുടെ മുന്നിൽ വാഹനങ്ങളുടെ അനധികൃത പാർക്കിംഗ്

വിവിധ വ്യാപാര സ്ഥാപനങ്ങൾ ഉല്പന്നങ്ങൾ റോഡിലേയ്ക്ക് ഇറക്കി വയ്ക്കുന്നതോടെ കാൽ നടയാത്രക്കാർ ദേശീയ പാത വഴി നടക്കുന്നു