പറവൂർ : പറവൂർ നഗരസഭ സ്വകാര്യ ലിമിറ്റഡ് ബസ് സ്റ്റാന്റിൽ സ്ഥാപിച്ചിരുന്ന ജവഹർലാൽ നെഹ്റുവിന്റെ പ്രതിമയുടെ മുഖം സാമൂഹ്യ വിരുദ്ധർ വികൃതമാക്കി. ഇന്നലെ രാവിലെയാണ് ശ്രദ്ധയിൽപ്പെട്ടത്. നഗരസഭ ചെയർമാൻ രമേഷ് ഡി. കുറുപ്പ് നേതൃത്വത്തിൽ സ്ഥലത്തെത്തി. സംഭവത്തിൽ നഗരസഭ കൗൺസിൽ പ്രതിഷേധിച്ചു. കുറ്റക്കാരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. രണ്ടാം തവണയാണ് നെഹ്റു പ്രതിമയ്ക്കു നേരെ ആക്രമണം. വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരിക്കുമ്പോൾ 2010ലാണ് പ്രതിമ അനാഛാദനം നടത്തിയത്.