കാഞ്ഞൂർ: തൃക്കണിക്കാവ് 4212ാം നമ്പർ എസ്.എൻ.ഡി.പി യോഗം ശാഖയുടെ നേതൃത്വത്തിൽ വിവിധ പരിപാടികളോടെ ഗുരുദേവ ജയന്തി ആഘോഷിക്കും. വെള്ളിയാഴ്ച രാവിലെ ഗുരുപൂജ, 10 ന് ഘോഷയാത്ര, 11 ന് നടക്കുന്ന പൊതുസമ്മേളനത്തിൽ ശാഖാപ്രസിഡന്റ് സി.കെ.ഗോപകുമാർ അദ്ധ്യക്ഷനാകും. ശാഖാ സെക്രട്ടറി പി.കെ.മോഹൻദാസ് സ്വാഗതം പറയും. യൂത്ത് മൂവ്മെന്റ് ശാഖാ പ്രസിഡന്റ് സതീഷ്സുബ്രൻ, മരണാനന്തര സഹായസംഘം പ്രസിഡന്റ് വി.പി.മോഹനൻ , എംപ്ളോയിസ് ഫോറം പ്രസിഡന്റ് പി.വി.ദിലീപ് കുമാർ, വനിതാസംഘം പ്രസിഡന്റ് ഷിജി ഹരിദാസ്,കുമാരിസംഘം പ്രസിഡന്റ് മേഘ മനോജ്,ബാലജനയോഗം പ്രസിഡന്റ് അക്ഷയ്‌ബാബു, പി.ജി. സുകുമാരൻ, ശാഖാ കമ്മിറ്റി മെമ്പർ എ.ഐ. സുപ്രൻ എന്നിവർ സംസാരിക്കും. ഉച്ചയ്ക്ക് ഗുരുപ്രസാദം. ശാഖാ വൈസ് പ്രസിഡന്റ് പി.കെ.കിട്ടു നന്ദി പറയും.