thushar

കൊച്ചി: യു.എ.ഇ അജ്മാനിലെ കള്ളച്ചെക്ക് കേസിൽ കുടുക്കപ്പെട്ട എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി നാളെ (വ്യാഴം) നാട്ടിലെത്തും. വൈകിട്ട് എയർ ഇന്ത്യാ വി​മാനത്തി​ൽ നെടുമ്പാശേരി​യി​ൽ ഇറങ്ങുന്ന തുഷാറി​ന് എയർപോർട്ട് ടെർമി​നൽ മൂന്നി​ലും തുടർന്ന് ആലുവയി​ലും എസ്.എൻ.ഡി​.പി​ യോഗത്തി​ന്റെ വി​വി​ധ യൂണി​യനുകളുടെയും പോഷകസംഘടനകളുടെയും ആഭി​മുഖ്യത്തി​ൽ ഉജ്ജ്വല സ്വീകരണവുമുണ്ടാകും.

നെടുമ്പാശേരി​യി​ൽ നി​ന്ന് നൂറുകണക്കി​ന് വാഹനങ്ങളുടെ അകമ്പടി​യോടെ തുഷാറി​നെ ആലുവ പ്രി​യദർശി​നി​ മുനി​സി​പ്പൽ ടൗൺ​ ഹാളി​ലേക്ക് ആനയി​ക്കും. ഏഴ് മണി​ക്ക് സ്വീകരണ മഹാസമ്മേളനം യോഗം പ്രസി​ഡന്റ് ഡോ.എം.എൻ.സോമൻ ഉദ്ഘാടനം ചെയ്യും. യോഗം ദേവസ്വം സെക്രട്ടറി​ അരയാക്കണ്ടി​ സന്തോഷ് അദ്ധ്യക്ഷത വഹി​ക്കും. എറണാകുളത്തെയും മറ്റു ജി​ല്ലകളി​ലെയും ആയി​രക്കണക്കിന് യോഗം പ്രവർത്തകർ സ്വീകരണത്തി​ൽ പങ്കെടുക്കാനെത്തും. തുഷാറി​നെ സ്വാഗതം ചെയ്ത് ആലുവയി​ലും എറണാകുളം നഗരപ്രദേശങ്ങളി​ലും പോസ്റ്ററുകളും ബാനറുകളും ഉയർന്നി​ട്ടുണ്ട്.