അങ്കമാലി.:അങ്കമാലി മോർണിംഗ് സ്റ്റാർ കോളേജിലെ സപ്തദിന സ്പെഷ്യൽ ക്യാമ്പ് "സുവർണ്ണം - 2019" അങ്കമാലി നഗരസഭ മുൻ വൈസ് ചെയർമാൻ സജി വർഗീസ് ഉദ്ഘാടനം ചെയ്തു.ഡി പോൾ ഹയർ സെക്കൻഡറി ഇംഗ്ലീഷ് മീഡിയം ഹാളിൽ നടന്ന ചടങ്ങിൽ മോർണിംഗ് സ്റ്റാർ പ്രിൻസിപ്പാൾ സിസ്റ്റർ റോസിലി എ .വി .അധ്യക്ഷത വഹിച്ചു.എൻ എസ് എസ് വോളണ്ടിയർ സെക്രട്ടറി ഗ്രീഷ്മ എ.യു.പ്രോഗ്രാം ഓഫീസർ ഡോ. സിസ്റ്റർ ഷെമി ജോർജ്ജ്, ഡോ. സിസ്റ്റർ അൽഫോൻസ ,ഡോ. സിസ്റ്റർ ജിഷ എം ജോസഫ്, കുമാരി കൃതിക കൃഷ്ണകുമാർ, ഡോ.ടെജി കെ.ടി. എന്നിവർ പ്രസംഗിച്ചു.