കിഴക്കമ്പലം: കളിപ്പാട്ടം പാഠ്യ പദ്ധതിയിൽ പഠന പ്രവർത്തനത്തിന്റെ ഭാഗമായി കുമ്മനോട് ഗവ.മോഡൽ യു.പി സ്‌കൂളിലെ പ്രീ പ്രൈമറി വിദ്യാർഥികൾ രുചിക്കൂട്ട് 2019 ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു. ബി.പി.ഒ രമ ഭായി ഉദ്ഘാടനം ചെയ്തു.കുട്ടികൾ തയാറാക്കിയ പ്രാതൽ വിഭവങ്ങൾ, വിവിധതരം പായസങ്ങൾ, ഇലക്കറികൾ, കൂട്ടുകറികൾ, പലഹാരങ്ങൾ, സുപ്പുകൾ, വിവിധതരം പാനീയങ്ങൾ, നാടൻ മിഠായികൾഎന്നിവയെല്ലാം ഫെസ്റ്റിനെ ഏറെ ആകർഷകമാക്കി. വിഭവങ്ങൾ വിദ്യാർത്ഥികൾതന്നെ മറ്റുള്ളവർക്ക് പരിചയപ്പെടുത്തി.. പ്രധാന അദ്ധ്യാപിക എം.പി ജയ, സിന്ധു രാജൻ, ബീമ ബീവി പഞ്ചായത്തംഗം ഹാഫിസ് ഹൈദ്രാലി, പി.ടി.എ പ്രസിഡന്റ് ഷാഹുൽ ഹമീദ്, ബി.ആർ.സി ട്രെയിനർ റഷീദ, സാജിദ ജമാൽ, നിജോ പാറയ്ക്കൽ തുടങ്ങിയവർ സംസാരിച്ചു.