ചോറ്റാനിക്കര : എസ്.എൻ.ഡി.യോഗം ശാഖാ നമ്പർ 1804 കാഞ്ഞിരമറ്റം സൗത്ത് ശാഖയിൽ ശ്രീനാരായണഗുരുദേവ ജയന്തി ദിനാഘോഷം 13ന് നടക്കും. രാവിലെ 6 ന് ഗുരുപൂജ, 8 ന് വിളംബര ഘോഷയാത്ര, വൈകിട്ട് 3ന് ചതയം തിരുനാൾ ഘോഷയാത്ര. അലങ്കരിച്ച രഥം, നിശ്ചല ദൃശ്യങ്ങൾ തുടങ്ങിയ കലാരൂപങ്ങളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ ശ്രീനാരായണഭക്തർ അണിനിരന്ന് ചാലക്കപ്പാറ തൃപ്പക്കുടം ശ്രീ മഹാദേവ ക്ഷേത്ര മൈതാനിയിൽ നിന്നാരംഭിച്ച് ശാഖാ ശ്രീനാരായണ ക്ഷേത്രാങ്കണത്തിൽ എത്തിച്ചേരും. വൈകിട്ട് 5.30ന് നടക്കുന്ന ചതയദിന സമ്മേളനം ജസ്റ്റിസ് ബി. കെമാൽ പാഷ ഉദ്ഘാടനം ചെയ്യും ശാഖാ പ്രസിഡന്റ് പി.എസ്. അയ്യപ്പൻ അദ്ധ്യക്ഷത വഹിക്കും. യൂണിയൻ പ്രസിഡൻറ് ഇ.ഡി. പ്രകാശൻ മുഖ്യപ്രഭാഷണം നടത്തും. മുൻ ശാഖാ പ്രസിഡന്റ് സി.ആർ.ദിലീപ് ,യൂണിയൻ കമ്മറ്റിഅംഗം കെ. ബാലകൃഷ്ണൻ, ശ്രീനാരായണ സേവായോഗം പ്രസിഡന്റ് കെ.കെ.ഗിരിജൻ, സെക്രട്ടറി എ.എൻ. ജയൻ, വനിതാ സംഘം പ്രസിഡന്റ് ലീലാ സുകുമാരൻ, സെക്രട്ടറി ജയശ്രീ അജിത്ത്, മൈക്രോ ഫിനാൻസ് ജനറൽ കൺവീനർ പി.കെ. ഉഷ, യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് സച്ചിൻ എന്നിവർ സംസാരിക്കും. ശാഖാ സെക്രട്ടറി സജീവ് കുമാർ സ്വാഗതവുംശാഖാ വൈസ് പ്രസിഡന്റ് എം.ആർ. ഷിബു നന്ദിയും പറയും