mla
എം.എൽ.എ ഫണ്ട് ഉപയോഗിച്ച് തുറവൂർ പഞ്ചായത്തിലെ 9ാം വാർഡിൽ കിടങ്ങൂരിൽ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം റോജി എം. ജോൺ എം.എൽ.എ നിർവഹിക്കുന്നു

അങ്കമാലി: എം.എൽ.എയുടെ പ്രാദേശിക വികസനഫണ്ട് ഉപയോഗിച്ച് തുറവൂർ പഞ്ചായത്തിലെ 9ാം വാർഡിൽ കിടങ്ങൂരിൽ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം റോജി എം. ജോൺ എം.എൽ.എ നിർവഹിച്ചു. തുറവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.വൈ. വർഗീസ് അദ്ധ്യക്ഷത വഹിച്ചു. കിടങ്ങൂർ പള്ളി വികാരി ഫാ. പോൾ മനയംപിള്ളി, ബ്ലോക്ക് പഞ്ചായത്തംഗം എൽസി വർഗീസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിൽവി ബൈജു, പഞ്ചായത്ത് അംഗങ്ങളായ ജോസഫ് പാറേക്കാട്ടിൽ, ജിന്റോ വർഗീസ്, ടി.ടി. പൗലോസ്, എം.എം. ജെയ്‌സൺ, വിൻസി, ജോയ് എന്നിവർ പങ്കെടുത്തു.