ഉദയംപേരൂർ: ശ്രീനാരായണ വിജയ സമാജം 1084-ാം നമ്പർ എസ്.എൻ.ഡി.പി ശാഖായോഗത്തിൽ 165 ാം
ഗുരുദേവ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി
നാളെ രാവിലെ 9 ന് 165 ഇരുചക്രവാഹനങ്ങൾ പങ്കെടുക്കുന്ന വിളംബരറാലി നടക്കും.
13 ന് രാവിലെ 8 ന് ശാഖാങ്കണത്തിലെ ഗുരു മണ്ഡപത്തിലും ശാഖയുടെ തെക്കും, വടക്കും, അതിർത്തികളിലെ ഗുരുമണ്ഡപങ്ങളിലും ഗുരുപൂജ. 3 ന് വടക്കുംഭാഗം ശ്രീമുരുക കാവടി സംഘം ഗുരുമണ്ഡപത്തിൽ നിന്നും വിവിധ വാദ്യമേളങ്ങൾ, നിശ്ചല ദൃശ്യങ്ങൾ, നാടൻ കലാരൂപങ്ങൾ, പ്രച്ഛന്നവേഷങ്ങൾ എന്നിവയുടെ അകമ്പടിയോടു കൂടി ആരംഭിക്കുന്ന ഘോഷയാത്രയിൽ 17 കുടുംബയൂണിറ്റിലെ കുടുംബാംഗങ്ങളും വനിതാസംഘം, യൂത്ത് മൂവ്മെന്റ് കാവടി സംഘം, ശ്രീദുർഗ അലങ്കാര കമ്മിറ്റി, ദേവസ്വം കമ്മിറ്റി സൈബർസേന എന്നിവയുടെ പ്രവർത്തകരും പങ്കെടുക്കും. വൈകീട്ട് 6.30 ന് ക്ഷേത്രാങ്കണത്തിൽ ദീപാരാധന, വിശേഷാൽ പൂജകൾ, ദീപക്കാഴ്ച.