പറവൂർ : പറവൂത്തറ ആശാൻ സ്മാരക വായനശാലയിൽ ഓണാഘോഷം കാഥികൻ സുരജ് സത്യൻ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് എം. ദിനേഷ് അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി രമാദേവി മുഖ്യപ്രഭാഷണം നടത്തി. കെ.വി. ജിനൻ, കെ.ജി. ഹരിദാസൻ, വനജ ലാലു, ഷീല തങ്കൻ, ആദിത്യ, ഒ.ആർ. അഭിലാഷ് തുടങ്ങിയവർ സംസാരിച്ചു. വിവിധ കലാ - കായിക മത്സരങ്ങളും നടന്നു.