കൊച്ചി: എസ്.എൻ.ഡി.പി യോഗം തിരുവാങ്കുളം ശാഖായോഗത്തിന്റെ ചതയം തിരുനാൾ ആഘോഷം വിവിധ പരിപാടികളോടെ നടക്കും. 3.30 ന് കുന്നത്ത്കുളങ്ങര ക്ഷേത്രാങ്കണത്തിൽ നിന്ന് കവലീശ്വരം ഗുരുദേവ ക്ഷേത്രാങ്കണത്തിലേക്ക് ഘോഷയാത്ര. 7 ന് നടപ്പന്തൽ സമർപ്പണം, കാരുണ്യനിധി ഉദ്ഘാടനം, വിദ്യാഭ്യാസ അവാർഡ് വിതരണം, പിറന്നാൾ സദ്യ.
കാഞ്ഞിരമറ്റം - ആമ്പല്ലൂർ ശാഖയുടെയും ശ്രീനാരായണ ധർമ്മപ്രകാശിനിസഭയുടെയും ഇതര പോഷക സംഘടനകളുടെയും ആഭിമുഖ്യത്തിൽ ചതയം തിരുനാൾ ആഘോഷം 2.30 ന് ഘോഷയാത്രയോടെ ആരംഭിക്കും. കാഞ്ഞിരമറ്റം ശ്രീനാരായണ നഗർ, ചെത്തിക്കോട്ടു സി.എം. കുഞ്ഞുമ്മൻ മാസ്റ്റർ നഗർ, ആമ്പല്ലൂർ ശിവഗിരി നഗർ എന്നിവിടങ്ങളിൽ നിന്ന് ആരംഭിക്കും. വൈകിട്ട് 6 ന് സാംസ്കാരിക സമ്മേളനത്തിൽ ശാഖാ പ്രസിഡന്റ് ടി.കെ. വിജയൻ അദ്ധ്യക്ഷത വഹിക്കും. ആമ്പല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് ജലജ മോഹനൻ ഉദ്ഘാടനം ചെയ്യും. സാഹിത്യകാരൻ എം.കെ. ഹരികുമാർ മുഖ്യപ്രഭാഷണം നടത്തും. പി.ആർ. ഗോപി സ്വാഗതവും ശാഖാ സെക്രട്ടറി കെ.പി. സുരേന്ദ്രൻ നന്ദിയും പറയും.
കണയന്നൂർ - ചോറ്റാനിക്കര ശാഖയുടെ ആഭിമുഖ്യത്തിൽ രാവിലെ 7.30 ന് ഗുരുപൂജ. പതാക ഉയർത്തൽ. 8.15 ന് രഥഘോഷയാത്ര, വൈകീട്ട് 4 ന് ചോറ്റാനിക്കര ഗുരുദേവ ക്ഷേത്രാങ്കണത്തിൽ നിന്നും ചതയം തിരുനാൾ ഘോഷയാത്ര. ഘോഷയാത്ര കണയന്നൂർ ശ്രീവല്ലീശ്വര ക്ഷേത്രത്തിൽ എത്തിയതിനു ശേഷം ദീപാരാധന.
തെക്കൻ പറവൂർ ശാഖയുടെ ചതയം തിരുനാൾ ഘോഷയാത്ര വിവിധ പരിപാടികളോടെ നടക്കും. നാളെ വിളംബരജാഥ. വെള്ളിയാഴ്ച വിശേഷാൽ പൂജ, സമൂഹ പ്രാർത്ഥന, ശാന്തിഹവനം, ശാഖായോഗം പ്രസിഡന്റ് പി.വി. സജീവ് പതാക ഉയർത്തും. 9 ന് വർണോജ്വല ചതയം തിരുനാൾ ഘോഷയാത്ര. പൂക്കള മത്സരം, മഹാഗുരു ടെലിഫിലിം പ്രദർശനം. ചതയ പ്രാർത്ഥന, വിശേഷാൽ ഗുരുപൂജ, അന്നദാനം.