അങ്കമാലി: കെൽട്രോൺ വൊക്കേഷണൽ ട്രെയിനിംഗ് സെന്റർ അങ്കമാലി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാത്തമാറ്റിക്‌സിൽ (ഐ.എം.എസ്) പ്രവർത്തനം തുടങ്ങി. സെന്റർ ഡയറക്ടർ കെ.എസ്. ബഷീർ ഉദ്ഘാടനം ചെയ്തു. സർക്കാർ അംഗീകാരമുള്ള മോണ്ടിസോറി, നഴ്‌സറി, പ്രീ പ്രൈമറി ടീച്ചേഴ്‌സ് കോഴ്‌സുകളിലേക്ക് പ്രവേശനം വേണ്ടവർ അസൽ സർട്ടിഫിക്കറ്റുമായി 20ന് മുമ്പ് ഓഫീസുമായി നേരിട്ട് ബന്ധപ്പെടണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.