ചോറ്റാനിക്കര : എസ്.എൻ.ഡി.പി യോഗം കാഞ്ഞിരമറ്റം ആമ്പല്ലൂർ ശാഖയിൽ ഗുരുജയന്തി ആഘോഷം ഇന്ന് രാവിലെ 8ന് ക്ഷേത്രം മേൽശാന്തി പ്രസാദിന്റെ മുഖ്യകാർമ്മികത്വത്തിൽ ഗുരുപൂജയോടെ തുടങ്ങും. 2.30ന് കാഞ്ഞിരമറ്റം, ചെത്തിക്കോട്, ആമ്പല്ലൂർ തുടങ്ങിയ മേഖലകളിൽ നിന്ന് ചതയം തിരുനാൾ ഘോഷയാത്രകൾ ക്ഷേത്രാങ്കണത്തിൽ എത്തിച്ചേരും. 6ന് കാഞ്ഞിരമറ്റം ആമ്പല്ലൂർ ശ്രീനാരായണ ധർമ്മപ്രകാശിനി സഭ ഹാളിൽ ശാഖാ പ്രസിഡന്റ് ടി.കെ.വിജയന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന സാംസ്‌കാരിക സമ്മേളനം ആമ്പല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് ജലജ മോഹൻ ഉദ്ഘാടനം ചെയ്യും. എം.കെ. ഹരിഹരികുമാർ മുഖ്യപ്രഭാഷണം നടത്തും. സഭാ പ്രസിഡന്റ് എൻ.സി. ദിവാകരൻ, എസ്.എൻ.ഡി.പി യോഗം മുൻ ഡയറക്ടർ ബോർഡംഗം എൻ.വി. ഗോപാലൻ എന്നിവർ വിദ്യാഭ്യാസ അവാർഡ് വിതരണം ചെയ്യും. വനിതാസംഘം പ്രസിഡന്റ് സബോധിനി ദിവാകരൻ, സഭാ സെക്രട്ടറി സി.കെ. രാജേന്ദ്രൻ, വനിതാസംഘം സെക്രട്ടറി വിജയമ്മ ഗോപി ,വിവിധ മേഖലാ കൺവീനർമാരായ പി.ആർ. ശശി, പി.എ. മനോഹരൻ, കെ.കെ. രാമചന്ദ്രൻ എന്നിവർ സംസാരിക്കും. യൂണിയൻ കമ്മിറ്റിഅംഗം പി.ആർ. ഗോപി സ്വാഗതവും ശാഖാ സെക്രട്ടറി കെ.പി. സുരേന്ദ്രൻ നന്ദിയും പറയും.