jews

ഫോർട്ടുകൊച്ചി: കറുത്ത ജൂതരുടെ മൂന്നര നൂറ്റാണ്ട് പഴക്കമുള്ള കൊച്ചിയിലെ പള്ളി തകർന്നു വീണു. ഇന്നലെ രാവിലെ 11 മണിയോടെയാണ് സംഭവം.

കൊച്ചിയിലെ ജൂതചരിത്രത്തിന്റെ നിർണായക ഭാഗമായിരുന്നു കറുത്തജൂതരുടെ പള്ളി. പരദേശി ജൂതപ്പള്ളിയെന്നറിയപ്പെടുന്ന മട്ടാഞ്ചേരി ജ്യൂടൗണിലെ പ്രശസ്തമായ ജൂതപ്പള്ളിയിൽ

കറുത്ത ജൂതർക്ക് പ്രവേശനം നിഷേധിച്ചതിനെ തുടർന്നാണ് മരക്കടവിൽ കറുത്ത ജൂതർ വേറെ പള്ളി നിർമ്മിച്ചത്.

1948 ൽ ഇസ്രായേൽ രൂപീകരണത്തോടെ കൊച്ചിയിലെ ജൂതൻമാർ ഏറെയും വാഗ്ദത്ത ഭൂമിയിലേക്ക് കുടിയേറി. അതോടെ കടേഭാഗം പള്ളിയെന്നറിയപ്പെടുന്ന കറുത്ത ജൂതരുടെ പള്ളിയിലെ പ്രാർത്ഥനകൾ നിലച്ചു. ഇതിനിടെ പള്ളി അൾത്താരകളും അലങ്കാരങ്ങളും ചിലർ കടത്തിക്കൊണ്ടു പോയി. അവശേഷിക്കുന്നവ ഇസ്രയേലിലേക്ക് കൊണ്ടുപോയി പുനർനിർമ്മിച്ച് പ്രദർശിപ്പിച്ചിട്ടുണ്ട്.

പിന്നീട് പള്ളിയുടെ കൈവശാവകാശം ഗുജറാത്തി വ്യാപാരി​യുടെ കൈകളി​ലെത്തി​. കുറേക്കാലത്തിന് ശേഷം ഇത് ഗോഡൗണായി​. മുൻവശം പൊളി​ച്ച് ഷട്ടറി​ട്ടു. ഗുജറാത്തി​ വ്യാപാരി​ നാട്ടിലേക്ക് മടങ്ങിയപ്പോൾ തന്റെ ജീവനക്കാരി​യായി​രുന്ന ക്രി​സ്ത്യൻ വനി​തയ്ക്ക് കൈമാറി​. വർഷങ്ങൾക്ക് മുമ്പ് പള്ളി​ കെട്ടി​ടം വി​ൽക്കാൻ ശ്രമം നടന്നു. മൂന്ന് വർഷം മുൻപ് പള്ളി മറിച്ച് വിൽക്കാൻ ശ്രമിച്ചതും തർക്കങ്ങളും വഴക്കിൽ കലാശിച്ചു. പിന്നീട് പള്ളി പൊലീസ് സംരക്ഷണത്തിലായിരുന്നു.