തൃക്കാക്കര : തൃക്കാക്കര നഗര സഭ ഓണം ഫെസ്റ്റിന് കൊടിയേറി. ഇന്നലെ ചിറ്റേത്തുകര ജംഗ്ഷനിൽ തൃപ്പൂണിത്തുറ നഗരസഭ ചെയർപേഴ്‌സനിൽ നിന്നും തൃക്കാക്കര നഗര സഭ അധ്യക്ഷ ഷീല ചാരു അത്തപ്പതാക ഏറ്റുവാങ്ങി.
തൃക്കാക്കര ക്ഷേത്രത്തിലെ പൂജക്ക് ശേഷം ശേഷം കളമശേരി ചെയർപേഴ്‌സനിൽ നിന്നും ഏറ്റുവാങ്ങിയ അത്തപ്പതാക കാക്കനാട് ജംഗ്ഷനിൽ ഉയർത്തി.നഗര സഭ വൈസ് ചെയർമാൻ കെ.ടി.എൽദോ,കൗൺസിലർമാരായ ജിജോ ചങ്ങംതറ, ഷബ്‌ന മെഹർ അലി,ജാൻസി,അഡ്വ.സലിം,ആന്റണി പരവര,സി.എ നിഷാദ്,കെ .എ നജീബ്,ഉഷ പ്രവീൺ,കെ .പി ശിവൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
പ്രളയബാധിതരെ സഹായിക്കുന്നതിന്റെ ഭാഗമായി ഇക്കൊല്ലം നഗര സഭ ഓണാഘോഷം ലളിതമായാണ് ആഘോഷിക്കുന്നത്. സമാപന ദിവസമായ 18 ന് കമ്മ്യൂണിറ്റിഹാളിൽ പൊതുസമ്മേളനവും കലാഭവൻ ഷിന്റോയുടെ മെഗാഷോയും അരങ്ങേറും.