അങ്കമാലി: അങ്കമാലി പട്ടണത്തിന്റെ ഹൃദയഭാഗത്ത് ടി.ബി. ജംഗ്ഷനിൽ അഞ്ച് കടകൾ കുത്തിതുറന്ന് പണവും സാധനങ്ങളും മോഷ്ടിച്ചു. അങ്കമാലി ഗ്രീൻപീസ്
ഹോട്ടൽ, മൂലൻസ് സൂപ്പർ മാർക്കറ്റ്, കസ്തൂരി ടെക്സ്റ്റൈയിൽസ്, ജെന്റ്സ് ഷോപ്പ്, മൊബൈൽ ഷോപ്പ് എന്നിവിടങ്ങളിലാണ് മോഷണം.
ഗ്രീൻപീസ് ഹോട്ടലിൽ നിന്ന് പന്ത്രണ്ടായിരം
രൂപ നഷ്ടമായി. താഴ് അറുത്താണ് മോഷ്ടാക്കൾ അകത്ത് കടന്നത്.
മുഖവും ശരീരം മൊത്തം തുണികൊണ്ട് മറച്ചിരുന്ന രണ്ട് പേർ സി.സി.ടി.വി കാമറയിൽ പതിഞ്ഞിട്ടുണ്ട്.
ഈ മേഖലയിൽ മോഷണം വ്യാപകമായിട്ടുണ്ട്.