പള്ളുരുത്തി: എസ്. എൻ.ഡി.പി യോഗം വലിയ പുല്ലാരതെക്ക് ശാഖയുടെ ആഭിമുഖ്യത്തിൽ യൂണിയനിലെ പ്രായം കൂടിയ വനിത സുധ കുഞ്ഞമ്മക്ക് ഓണ പുടവ നൽകി. പ്രസിഡന്റ് എ.ജി.സുര യുടെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടി പി.എസ്.സൗഹാർദ്ദൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഭാസി, സെക്രട്ടറി ഐ.സി. ഗണേശൻ, ജീവൻ വട്ടത്തറ തുടങ്ങിയവർ സംബന്ധിച്ചു.