തൃക്കാക്കര : ബി.ഡി.ജെ.എസ് വെണ്ണല ഏരിയ കമ്മിറ്റി നടത്തിയ ഓണക്കിറ്റ് വിതരണം തൃക്കാക്കര നിയോജകമണ്ഡലം പ്രസിഡൻറ് കെ.എസ് വിജയൻ ഉദ്ഘാടനം ചെയ്തു. വെണ്ണല ഏരിയ പ്രസിഡൻറ് എം.എസ് രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി അഡ്വ. ശ്രീകുമാർ തട്ടാരത്ത്, മണ്ഡലം ജനറൽ സെക്രട്ടറി സി.സതീശൻ, വനിതാ സേന സംസ്ഥാന സമിതി അംഗം പമീല സത്യൻ, മണ്ഡലം ഭാരവാഹികളായ ബി.ടി ഹരിദാസ്, അഡ്വ.അശോകൻ എം ടി അപ്പു രഘുവരൻ ഏരിയ ഭാരവാഹികളായ എം.എസ് ജയൻ, പ്രമോദ് വെണ്ണല, മഹിളാ സേന മണ്ഡലം പ്രസിഡൻറ് ധന്യാ ഷാജി, അനില സുരേന്ദ്രൻ, ഓമന കാർത്തികേയൻ, ഗിരിജ, ഷീല, ശോഭന, കിഷോർ തുടങ്ങിയവർ പങ്കെടുത്തു