പള്ളുരുത്തി: റിട്ട. ഡെപ്യൂട്ടി തഹസിൽദാർ ഇടക്കൊച്ചി മനേഴത്ത് വീട്ടിൽ എം.കെ.ചന്ദ്രബോസ് (74) നിര്യാതനായി. മുൻ കെ.പി.സി.സി അംഗം, ധീവരസഭ സംസ്ഥാന കൗൺസിൽ അംഗം, എൻ.ജി.ഒ അസോസിയേഷൻ (എസ്) സംസ്ഥാന ഭാരവാഹി, ജ്ഞാനോദയം സഭാ പ്രസിഡന്റ്, സെക്രട്ടറി, എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഓർഗനൈസേഷൻ കൊച്ചി താലൂക്ക് സെക്രട്ടറിയും എഡ്രാക്ക് ജോയിന്റ് സെക്രട്ടറിയുമാണ്. ഭാര്യ: തുളസി (പോസ്റ്റ് ഓഫീസ് സേവിംഗ്സ് ഏജന്റ്) മക്കൾ: വിശാഖജൻ, വിനീത് (കെ.എസ്.ആർ.ടി.സി), വിമോഷ്, വീണ.
മരുമക്കൾ: സുമിത, ധന്യശ്രീ, ബിജിമോൾ, ശിവപ്രസാദ്.