വണ്ണപ്പുറം: വെൺമണി റൂട്ടിൽ നാൽപ്പതേക്കറിൽ സ്‌കൂട്ടർ മറിഞ്ഞ്രണ്ട് പേർക്ക് പരിക്ക്. കുറുപ്പംപടി സ്വദേശി അധികാരത്തിൽ
സെബാസ്റ്റ്യൻ(40) മകൾ മരിയ (4) എന്നിവർക്കാണ് പരിക്കേറ്റത്.കുറുപ്പംപടിയിൽ നിന്ന് നിരപ്പ് പാറയിൽ എത്തി തിരിച്ചുവരുമ്പോഴാണ്
അപകടം. നിയന്ത്രണം വിട്ട് സ്‌കൂട്ടർ സമീപത്തുള്ള വീട്ടിലേക്ക് ഇടിച്ചുകയറുകയായിരുന്നു. സ്‌കൂട്ടർ അപകടത്തിൽ തകർന്നു. ഇരുവരെയും സ്വകാര്യആശുപത്രിയിൽ പ്രവേശിപ്പിച്ചു.