ആലുവ: 165 -ാമത് ശ്രീനാരായണ ഗുരുദേവ ജയന്തിയാഘോഷത്തോടനുബന്ധിച്ച് എസ്.എൻ.ഡി.പി യോഗം പട്ടേരിപ്പുറം ശാഖയിൽ ഇന്ന് പ്രത്യേക ഗുരുപൂജ നടക്കും. ഗുരുപൂജയ്ക്ക് ശേഷം 11മുതൽ ചതയസദ്യ നടക്കും. വൈകിട്ട് മൂന്നിന് ആലുവ നഗരത്തിൽ നടക്കുന്ന ജയന്തി മഹാഘോഷയാത്രയിൽ ശാഖാംഗങ്ങൾ പ്രത്യേക ബാനറിന് കീഴിലായി അണിനിരക്കും.
എടയപ്പുറം ശാഖയുടെ കീഴിലുള്ള ശ്രീ കോലാട്ടുകാവ് ഭഗവതി ക്ഷേത്രത്തിലെ ഗുരുമണ്ഡപത്തിലും പ്രത്യേക പൂജകൾ നടക്കും.