pipe
പെരുമ്പാവൂർ റോഡിൽ തോട്ടുമുഖം പാലത്തിന് സമീപം കുടിവെള്ള പൈപ്പ് പൊട്ടി റോഡിൻറെ അടിമണ്ണ് ഒലിച്ചുപോയ നിലയിൽ

ആലുവ: പെരുമ്പാവൂർ ദേശസാത്കൃത റോഡിൽ തോട്ടുമുഖം പാലത്തിന് സമീപം കുടിവെള്ള പൈപ്പ് പൊട്ടി റോഡിന്റെ അടിമണ്ണ് ഒലിച്ചു പോയി റോഡിൽ ഗർത്തം രൂപപ്പെട്ടു.

റോഡിന്റെ ഉപരിതലത്തിൽകൂടി പൈപ്പ്‌പൊട്ടിയതും മണ്ണ് ഒലിച്ച് പോയതും ആരും അറിഞ്ഞിരുന്നില്ല. കഴിഞ്ഞ ദിവസമാണ് ഇത് നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടത്. പൈപ്പ് പണി വാട്ടർ അതോറിറ്റി പൂർത്തിയാക്കിയെങ്കിലും റോഡിന്റെ സുരക്ഷിതത്വം ഭീഷണിയിലാണ്.