കോലഞ്ചേരി: പുത്തൻകുരിശ് എസ്.എൻ.ഡി.പി ശാഖയുടെ ജയന്തി ദിനാഘോഷങ്ങൾ ഇന്ന് നടക്കും. രാവിലെ 9 ന് ജയന്തിദിന ഘോഷയാത്ര. തുടർന്ന് നടക്കുന്ന പൊതുസമ്മേളനം കെ.എൻ. സുകുമാരൻ ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് കെ.വി. സുദേവൻ അദ്ധ്യക്ഷത വഹിക്കും. സെക്രട്ടറി കെ.കെ. മോഹനൻ, വൈസ് പ്രസിഡന്റ് ടി.എ. സാംബശിവൻ, വനിതാസംഘം പ്രസിഡന്റ് പത്മിനി സാംബശിവൻ, വിവേക്ചന്ദ്രൻ, അമൃത മുരളി, രാജു കണ്ടംവേലിൽ തുടങ്ങിയവർ സംസാരിക്കും.