വൈപ്പിൻ : മുസ്ലീംലീഗ് വൈപ്പിൻ മണ്ഡലം പ്രസിഡന്റ് കെ.കെ. ഇസഹാക്കിനെ സസ്പെൻഡ് ചെയ്തതായി ലീഗ് ജില്ലാ സെക്രട്ടറി അഡ്വ.വി ഇ. അബ്ദുൽ ഗഫൂർ അറിയിച്ചു. പതിനെട്ടുകാരിക്ക് അശ്ലീല ചിത്രമടങ്ങിയ വീഡിയോ അയച്ച കേസിൽ ഞാറക്കൽ പൊലീസ് ഇസഹാക്കിനെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. 62 കാരനായ ഇയാൾ മുൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പറാണ്.